സൂപ്പർ മസാല കട്ടൻ ചായ
മസാല കട്ടൻ ചായ . ഹൃദയാരോഗ്യത്തിനും, ശരീരത്തിലെ മോശം കൊളസ്ട്രോൾ, രക്തസമ്മർദ്ദം എന്നിവ കുറയ്ക്കുവാനും, ഏറെ പ്രയോജനകരമായ ഈ ചായ എങ്ങനെ തയ്യാറാക്കാം എന്ന് പരിശോധിക്കും മുമ്പ് ഇതിൻ്റെ ചരിത്രമെന്തെന്ന് കൂടി പരിശോധിക്കാം സൂപ്പർ മസാല കട്ടൻ ചായ വിവിധ തരം ചായകൾ ഇന്ന് ലോകത്തിൻ്റെ ഏതൊരു മുക്കിലും മൂലയിലും ലഭ്യമാണെങ്കിലും, ചരിത്രം പരിശോധിച്ചാൽ ഇന്ത്യയിൽ അധീശത്വം സ്ഥാപിച്ച ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയാണ് ഈ പാനീയത്തെ ജനപ്രിയമാക്കിയതും, ആസ്സാമിൽ പടർന്ന് പന്തലിച്ച തേയില കൃഷിയിലൂടെ ഇന്ത്യയെ മികച്ച ഒരു തേയില ഉത്പാദകരാഷ്ട്രമാക്കി വളർത്തിയെടുത്തതും, അതുകൊണ്ടാകണം ഇൻഡ്യക്കാരുടെ ഒഴിവാക്കാനാകാത്ത ഒരു പാനീയമായി ചായ മാറിത്തീർന്നതും.. എന്നാൽ, സ്ഥിരമായി ആസ്വദിക്കുന്ന രുചിക്കപ്പുറം അൽപ്പം വ്യത്യസ്തതയും, ആരോഗ്യദായകവുമായ ഒരു ചായയുടെ രുചിക്കൂട്ടുകൂടി ഒന്നു പരീക്ഷിച്ചാലോ? കേരളത്തിലെയെന്നല്ല, ലോകത്തെവിടെയും തന്നെ മാറി മറിയുന്ന വ്യത്യസ്തമായ കാലാവസ്ഥയിൽ എപ്പോഴും നന്നായി ആസ്വദിക്കുവാൻ കഴിയുന്ന രുചിക്കൂട്ടു തന്നെയാണ് മസാല ചായയുടേത് . കനത്ത ചൂടുകാലത്തും, മഞ്ഞിലും, മഴയിലുമൊക്കെ , ശരീരത്തിനും മനസ്സിനുമെ...